ഇ​ടു​ക്കി: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു വരുന്നതിനാലും‌, ജലനിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (നവംബര്‍ 19) രാവിലെ 06:00 മണി മുതല്‍ പൊന്‍മുടി ഡാമിന്റെ 2 ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 45 ക്യുമെക്സ് വരെ ജലം തുറന്നുവിടുന്നതാണ്.

ഇക്കാരണത്താല്‍ പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.