കുറഞ്ഞ ഒാവര്‍ ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താല്‍ രവിചന്ദ്ര അശ്വിന്‍ ഇപ്പോഴും ഇന്ത്യയുടെ മൂല്യമേറിയ സ്വത്താണെന്ന്​ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ്​ കൈഫ്​. വരാനിരിക്കുന്ന ആസ്​ട്രേലിയന്‍ ടൂറില്‍ അശ്വിനെ ടെസ്റ്റ്​ സ്​ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ടി20യിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ്​​ കൈഫ്​ ഇന്ന്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

െഎ.പി.എല്ലില്‍ അശ്വി​െന്‍റ ടീമായ ഡല്‍ഹി കാപിറ്റല്‍സി​െന്‍റ സഹ കോച്ചുകൂടിയാണ്​ കൈഫ്​. പ്രീമിയര്‍ ലീഗി​െന്‍റ 13ആം സീസണില്‍ അശ്വിന്‍ 15 കളികളില്‍ നിന്നായി 7.66 എകണോമിയില്‍ 13 വിക്കറ്റുകള്‍ വീഴ്​ത്തിയിരുന്നു. 34 കാരനായ അദ്ദേഹത്തെ പവര്‍പ്ലേകളില്‍ മികച്ച രീതിയില്‍ ഡല്‍ഹിക്ക്​ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു.
അപകടകരാകളായ പല ബാറ്റ്​സ്​മാന്‍മാരെയും കൂടാരം കയറ്റിയ താരത്തെ കുറിച്ച്‌​ കൈഫ്​ പറയുന്നതിങ്ങനെ, ‘വിരാട്​, രോഹിത്​, പൊള്ളാര്‍ഡ്​, ഗെയ്​ല്‍, വാര്‍ണര്‍, ഡീകോക്ക്​, കരുണ്‍, ബട്​ലര്‍, സ്​മിത്ത്​, പടിക്കല്‍, പൂരാന്‍, -ആവര്‍ത്തിച്ച്‌​ വായിച്ചു നോക്കുക, ഇതാണ്​ ​െഎ.പി.എല്‍ 13ല്‍ അശ്വി​െന്‍റ വലിയ വിക്കറ്റുകള്‍. കൂടുതലും പവര്‍പ്ലേകളില്‍. ഇന്ത്യക്ക്​ വേണ്ടി ടി20യില്‍ ഇപ്പോളും അശ്വിന്‍ മൂല്യമേറിയ സ്വത്താണെന്നാണ്​ എനിക്ക്​ തോന്നുന്നത്​.

നിലവില്‍, ടി20യില്‍ ഇന്ത്യയുടെ ആദ്യത്തെ ചോയ്​സ്​ യുസ്​വേന്ദ്ര ചാഹലും കുല്‍ദീപ്​ യാദവുമാണ്​. അശ്വിനെ ടെസ്​റ്റ്​ ഫോര്‍മാറ്റുകളില്‍ മാത്രമാണ്​ പരിഗണിക്കാറുള്ളത്​. 2017 മുതല്‍ താരം ഒരു ടി20 മത്സരവും ഇന്ത്യക്ക്​ വേണ്ടി കളിച്ചിട്ടില്ല.