വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍ നി​ല്‍​ക്കു​ന്ന അ​മേ​രി​ക്ക​യി​ല്‍ അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 83,000ലേ​റെ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ്് ഒൗ​ദ്യോ​ഗി​ക വി​വ​രം.

വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,399,268 പേ​ര്‍
ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 236,057 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ 900 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

6,057,345 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 3,105,866 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും രാ​ജ്യ​ത്തെ ആ​രോ​ഗ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ല്‍ 144,101,294 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യു​ള്ള​ത്.