വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 12 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. നി​ല​വി​ല്‍ 1,199,077 പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് കോ​വി​ഡ് മ​ഹാ​മ​രി​യി​ല്‍ പൊ​ലി​ഞ്ഞ​ത്. 46,327,80 രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ 33,431,385 പേ​ര്‍ രോ​ഗ​ത്തി​ല്‍ നി​ന്ന് മു​ക്തി നേ​ടു​ക​യും ചെ​യ്തു.

11,697,338 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 84,082 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ന്‍. മെ​ക്സി​ക്കോ, പെ​റു, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റ്റ​ലി, ഇ​റാ​ന്‍, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.