യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ നാലു പേര്‍ കൂടി മരിച്ചു.ഇതോടെ 459 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് ഇന്ന് 1,538 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,411 പേര്‍ രോഗമുക്തി നേടി.

114,387 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 106,354 പേര്‍ രോഗമുക്തി നേടി. 459 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 7,574 പേര്‍ ചികിത്സയിലാണ്. 130,567 പരിശോധനകള്‍ കൂടി പുതുതായി നടത്തി. യുഎഇയില്‍ ഇതുവരെ ആകെ 11.44 ദശലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.