ടാണ്‍ ടരണ്‍(പഞ്ചാബ്​): ആവശ്യമായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ പിതാവ്​ കൊല്ലപ്പെടില്ലായിരുന്നുവെന്ന്​ അജ്ഞാതരായ അക്രമികളു​ടെ വെടിയേറ്റു മരിച്ച ശൗര്യചക്ര ജേതാവ്​ ബല്‍വീന്ദര്‍ സിങ്ങി​െന്‍റ മകള്‍ ​പ്രാണ്‍പ്രീത്​ കൗര്‍. സുരക്ഷ ആവശ്യപ്പെട്ട്​ നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും സര്‍ക്കാറും ഇന്‍റലിജന്‍സ്​ ഏജന്‍സികളുമാണ് മരണത്തിന്​ ഉത്തരവാദികളെന്നും അദ്ദേഹത്തി​െന്‍റ ഭാര്യയും ആരോപിച്ചു.

”ഞങ്ങള്‍ക്ക്​ സുരക്ഷയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കൊലയാളികള്‍ തിരിച്ചടി ഭയന്നേനെ. ഞങ്ങള്‍ നിരവധി ഇ മെയിലുകളും അപേക്ഷകളും അയച്ചിരുന്നു. അധികാരികളെ നേരില്‍ കാണുകയും ചെയ്​തു. പക്ഷെ ഞങ്ങള്‍ക്ക്​ യാതൊരുവിധ സുരക്ഷയും ലഭിച്ചില്ല.” – പ്രാണ്‍പ്രീത്​ കൗര്‍ പറഞ്ഞു.

അക്രമികളെ അറസ്​റ്റ്​ ചെയ്യാതെ മൃതദേഹം സംസ്​കരിക്കില്ലെന്ന്​ ബല്‍വീന്ദര്‍ സിങ്ങി​െന്‍റ ഭാര്യ ജഗദീഷ്​ കൗര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ അക്രമികളെ ഉടന്‍ പിടികൂടുമെന്ന അധികൃതരു​​ടെ ഉറപ്പിന്‍മേല്‍ ശനിയാഴ്​ച സംസ്​കാരം നടത്താന്‍ പിന്നീട്​ സമ്മതിക്കുകയായിരുന്നു. തങ്ങളുടെ​ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും അവര്‍ ആരോപിച്ചു.

”ഞങ്ങളു​ടെ കുടുംബത്തിന​ു നേരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട്​ 42 പ്രഥമ വിവര റിപ്പോര്‍ട്ടുകളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. ഇതുകൂടാതെ രേഖ​പ്പെടുത്താത്ത എണ്ണമറ്റ ആക്രമണങ്ങള്‍ വേറെയും നടന്നു. സുരക്ഷ പിന്‍വലിച്ചത്​ തെറ്റായിരുന്നു. ” -ജഗദീഷ്​ കൗര്‍ പറഞ്ഞു.

ബല്‍വീന്ദര്‍ സിങ്ങി​െന്‍റ മരണത്തിന്​ സര്‍ക്കാറും ജില്ലാ ഭരണകൂടവും ഇന്‍റലിജന്‍സ്​ ഏജന്‍സികളുമാണ്​ ഉത്തരവാദികള്‍. സുരക്ഷയെ ഒരു പദവി ചിഹ്​നമായി കണക്കാക്കുന്നവര്‍ക്ക്​ അത്​ നല്‍കുന്നു. യഥാര്‍ഥത്തില്‍സുരക്ഷ ആവശ്യമുണ്ടായിരുന്ന തങ്ങള്‍ക്ക്​ അത്​ നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ​ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ്​ ബല്‍വീന്ദര്‍ സിങ്​ സന്ദു കഴിഞ്ഞ വെള്ളിയാഴ്​ചയാണ് അദ്ദേഹത്തി​െന്‍റ വീട്ടില്‍ വെച്ച​ അജഞാതരായ അക്രമികളാല്‍ വെടിയേറ്റു മരിച്ചത്​. രണ്ട്​ പേര്‍ അദ്ദേഹത്തി​െന്‍റ വസതിയിലെത്തുകയും അതില്‍ ഒരാള്‍ വീടിനകത്ത്​ കടന്ന്​ സിങ്ങിന്​ നേരെ നിറയൊഴിക്കുകയുമായിരുന്നു.

ഭീകരവാദികളുടെ വധഭീഷണിയുണ്ടായിരുന്ന ബല്‍വീന്ദര്‍ സിങ്ങിനും കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട്​ ജില്ല ഭരണകൂടത്തി​െന്‍റ ശിപാര്‍ശ കണക്കിലെടുത്ത്​ അത്​ പിന്‍വലിക്കുകയായിരുന്നു.