കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ കേ​സി​ല്‍ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ​ലി, കെ.​ടി ഷ​റ​ഫു​ദീ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് എ​ന്‍​ഐ​എ കോ​ട​തി ത​ള​ളി​യ​ത്.

ക​ള്ള​ക്ക​ട​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന​തി​ന് പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് ജാ​മ്യം കി​ട്ടി​യ​ത്. യു​എ​പി​എ ചു​മ​ത്തി​യ കേ​സി​ലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്ര​തി​ക​ളാ​യ സെ​യ്ത​ല​വി, പി.​ടി അ​ബ്ദു, അം​ജ​ദ​ലി, അ​ബ്ദു​ല്‍ ഹ​മീ​ദ്, ജി​ഫ്‌​സ​ല്‍, മു​ഹ​മ്മ​ദ് അ​ബു ഷ​മീം, മു​ഷ​ഫ, അ​ബ്ദു​ല്‍ അ​സീ​സ്, അ​ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍ എ​ന്നി​വ​രാ​ണ് ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ള്‍. ഇ​വ​ര്‍ പാ​സ്‌​പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

എ​ല്ലാ പ്ര​തി​ക​ള്‍​ക്കെ​തി​രെ​യും യു​എ​പി​എ നി​ല​നി​ല്‍​ക്കു​മെ​ന്നാ​യി​രു​ന്നു എ​ന്‍​ഐ​എ​യു​ടെ വാ​ദം. പ്ര​തി​ക​ളും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘ​വു​മാ​യു​ള്ള പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം. ദാ​വൂ​ദ് സം​ഘ​ത്തി​ലു​ള്ള താ​ന്‍​സാ​നി​യ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ന്‍ ഫി​റോ​സ് ഒ​യാ​സി​സു​മാ​യി ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു.