നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ച ടിക്‌ടോക് ഉൾപ്പെടെ 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു.ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു ഐടി മന്ത്രാലയത്തിന്‍റെ നടപടി.

അതേസമയം, ഇതിനു പുറമേ ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൊ​ബൈ​ല്‍ ഗെ​യി​മിം​ഗ് ആ​പ്പു​ക​ളാ​യ പ​ബ്ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​രോ​ധി​ക്കാ​നും നീക്കം നടക്കുന്നുണ്ട്. പു​തി​യ​താ​യി നി​രോ​ധി​ക്കേ​ണ്ട 275 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം ത​യാ​റാ​ക്കി​യതായാണ് റിപ്പോർട്ടുകൾ.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചൈ​നീ​സ് ബ​ന്ധ​മു​ള്ള 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളെ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ഇ​ന്ത്യ നി​രോ​ധി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റെ പ്ര​ചാ​രം നേ​ടി​യ ടി​ക് ടോ​ക് അ​ട​ക്ക​മു​ള്ള 59 ആ​പ്പു​ക​ളാ​ണ് വി​ല​ക്കി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള​ത്.