സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നു. സ​ർ​വീ​സു​ക​ൾ വ​ൻ ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ നി​ർ​ത്തി​വ​യ്ക്കു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് അ​ട​ക്ക​മു​ള​ള വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​ണെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

സ​ർ​വീ​സ് നി​ർ​ത്താ​ൻ ജി ​ഫോം സ​മ​ർ​പ്പി​ക്കു​മെ​ന്നും ബ​സു​ട​മ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തേ, കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് ബ​സ് ടി​ക്ക​റ്റ് നി​ര​ക്ക് സ​ർ​ക്കാ​ർ പ​രി​ഷ്‌​ക​രി​ച്ചി​രു​ന്നു.