തിരുവനന്തപുരം: കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയിലെ ഡ്രൈവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. ആയിരത്തിലധികം പേരുമായി ഡ്രൈവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയതായാണ് വിവരം.

ബാലരാമപുരം പഞ്ചായത്തില്‍ ഉള്‍പ്പെടെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അടിമലത്തുറയില്‍ 20 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പുല്ലുവിളയും പൂന്തുറയും വലിയ ക്ലസ്റ്ററുകളായി കണ്ടെത്തിയിരുന്നു. ഇവിടെ പ്രദേശിക സാമൂഹിക വ്യാപനമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.