സൗദിയില്‍ വിദേശികളുടെ ഇഖാമകള്‍ താമസ സ്ഥലവുമായി ബന്ധിപ്പിക്കുന്നു. വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കുമ്ബോള്‍ അംഗീകൃത താമസസ്ഥലം ഉണ്ടാവണമെന്ന നിബന്ധനയാണ് ഇതുമൂലം നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ ഒന്നിച്ചുള്ള താമസ സ്ഥലങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുവാനുള്ള ഇലക്‌ട്രോണിക് പോര്‍ട്ടല്‍ സൗദി നഗര ഗ്രാമ മന്ത്രാലയം അടുത്തുതന്നെ നടപ്പാക്കും.

ഈ പോര്‍ട്ടലിലൂടെ നിലവില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് അവരുടെ റിയല്‍ എസ്റ്റേറ്റിന് ലൈസന്‍സ് നേടിയെടുക്കാനാവും. അതോടൊപ്പം വിദേശ തൊഴിലാളികള്‍ക്ക് ഒന്നിച്ച്‌ താമസിക്കുവാന്‍ ലൈസന്‍സുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയം എവിടെയാണുള്ളതെന്ന് അന്വേഷിക്കുവാന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സാധിക്കുകയും ചെയ്യും.