• അജു വാരിക്കാട്

ഒക്ടോബർ വരെയുള്ള  എല്ലാ വ്യക്തിഗത പാഠ്യ പദ്ധതികളും  നിർത്തി വെർച്യുൽ പഠനത്തിലേക്ക് മാറണം എന്ന്  ജഡ്ജി ഹിഡാൽഗോ സ്‌കൂൾ ജില്ലകളോട് അഭ്യർത്ഥിച്ചു. ഇന്ന്, നമ്മുടെ  കമ്മ്യൂണിറ്റി വളരെ കടുത്തതും അനിയന്ത്രിതവുമായ കോവിഡ് -19 ന്റെ മഹാ വ്യാപനത്തിലൂടെയാണ് കടന്നു പോകുന്നത്. എത്രയും വേഗം സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനരഹിതമാക്കുന്നതിനു നമ്മുടെ കേസുകളുടെ എണ്ണം ഗണ്യമായി കുറയേണ്ടതുണ്ട് അതുപോലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറയണം. ഹിഡാൽഗോ പറഞ്ഞു.

ഹ്യുസ്റ്റൺ സിറ്റിയിൽ മാത്രം ഇന്നലെ കോവിഡ്-19 ന്റെ 884 പുതിയ കേസുകളുണ്ടെന്ന് മേയർ ടർണർ ഇന്നലെ വൈകിട്ട്  നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ  കേസുകളുടെ എണ്ണം 36,985 ആയി. ഇന്നലെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണം 329 ആയി ഉയർന്നു. ഇന്നലെ നടന്ന ഏഴ് മരണങ്ങളിൽ ഒരാൾ ഹ്യൂസ്റ്റൺ അഗ്നിശമന വകുപ്പ് ക്യാപ്റ്റൻ ലെറോയ് ലൂസിയോ ആണെന്ന് ഹ്യൂസ്റ്റൺ പ്രൊഫഷണൽ ഫയർഫൈറ്റേഴ്‌സ് അസോസിയേഷൻ (എച്ച്പിഎഫ്എ) അറിയിച്ചു. കുറഞ്ഞത് 224 മുനിസിപ്പൽ ജീവനക്കാർ വയറസ് പോസിറ്റീവ് ആയതായാണ് അറിഞ്ഞതെന്ന് മേയർ പറഞ്ഞു.

അതേസമയം അല്പം ആശ്വാസം നൽകുന്നത് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം നേരിയ തോതിൽ കഴിഞ്ഞ ഒരാഴ്ചയായി കുറയുന്നതായാണ് കാണുന്നത് എന്ന് ടെക്സാസ് മെഡിക്കൽ സെന്റര് വൃത്തങ്ങൾ. പരമാവധി ശേഷിയും കവിഞ്ഞു നിൽക്കുന്ന മെമ്മോറിയൽ ഹെർമൻ, ഹ്യൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രികൾക്ക് ഇതൊരല്പം ആശ്വാസം നൽകും എന്ന് അധികൃതർ ഫോക്സ് 26 നോട് പറഞ്ഞു. ഹാരിസ് കൗണ്ടിയിൽ ഇന്നലെ 1326  പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 57095 ആയി ഉയർന്നു.  അകെ മരിച്ചവർ 544. രോഗമുക്തി നേടിയവർ 18706.

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്നലെ 16 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 5995 ആയി ഉയർന്നു. ഒരു മരണം ഇന്നലെ  റിപ്പോർട്ട് ചെയ്തതോടെ അകെ മരിച്ചവർ 72. ബ്രാസോറിയാ കൗണ്ടിയിൽ ഇന്നലെ 92 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതോടെ അകെ കേസുകളുടെ എണ്ണം 4767 ആയി ഉയർന്നു. രണ്ടു മരണം ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ  ചെയ്തതോടെ അകെ മരിച്ചവർ 34.