തിരുവനന്തപുരം | ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച സംഘം ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അതേ സമയം ജയഘോഷിന്റെ ആത്മഹത്യാശ്രമം നാടകമാണെന്നുതന്നെയാണ് കസ്റ്റംസ് കരുതുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷുമായും,സരിത്തുമായും നയതന്ത്ര ബാഗിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി ജയഘോഷ് സംസാരിച്ചിരുന്നു. അതിനാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ജയഘോഷിന് നല്‍കാനാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

അതേ സമയം തന്നെ ആരോ അപായപ്പെടുത്തുമെന്ന് ജയഘോഷ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ജയഘോഷ് വ്യക്തതയ വരുത്തിയിട്ടില്ല