കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്. ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും കെെകള്‍ വൃത്തിയായി കഴുകേണ്ടതും വളരെ പ്രധാനപ്പെട്ട ‌കാര്യങ്ങളാണ്. കൊവിഡിന്​ മരുന്ന്​ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു അശ്രദ്ധ കൊണ്ട് വെെറസ് പകരാമെന്ന കാര്യം പലരും ഈ സമയത്ത് മറന്ന് പോകുന്നു.

വളരെ ജാ​ഗ്രതയോടെ വേണം ഈ സമയത്ത് പുറത്തിറങ്ങാന്‍. പുറത്ത് പോകുമ്ബോള്‍ ചെരുപ്പോ ഷൂസോ ഉപയോ​ഗിക്കുന്നവരുണ്ട്. വൈറസ് ചെരുപ്പില്‍ പറ്റിപിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​പഠനങ്ങള്‍ പറയുന്നത്. ചൈനയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള പുതിയ പഠനത്തില്‍ പറയുന്നത്, സര്‍വേയില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതി പേരുടെയും ചെരുപ്പില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി പറയുന്നു.

രോഗമുണ്ടാക്കുന്ന ബാക്ടീരിയകളും പകര്‍ച്ചവ്യാധികളും പാദരക്ഷകളില്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കാലം ജീവിക്കും. അതിനാല്‍, നിങ്ങളുടെ ഷൂസ് വൃത്തിയാക്കുന്നത് കൈ കഴുകുന്നത് പോലെ പ്രധാനമാണ്

ഷൂസോ ചെരുപ്പോ വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചിലത്

 

  • ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, പുറത്തിടുന്ന പാദരക്ഷകള്‍ വീടിനകത്ത് സൂക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ പാദരക്ഷകള്‍ പുറത്ത് അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ സൂക്ഷിക്കുന്നത് ഉറപ്പാക്കുക. പുറത്തിടാനും അകത്തിടാനും പ്രത്യേകം ചെരുപ്പുകള്‍ ഉപയോ​ഗിക്കുക.
  • ഗ്ലൗസ് ധരിച്ച ശേഷം മാത്രം ഷൂസിലോ ചെരുപ്പിലോ തൊടുക.
  • ഷൂസിന്റെ മുകളിലത്തെ ഭാ​ഗം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ഉപയോ​ഗിച്ച്‌ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. (കയ്യുറകള്‍ ധരിക്കാന്‍ മറക്കരുത്). വൃത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ കെെകളും ചൂടുവെള്ളം ഉപയോ​ഗിച്ച്‌ കഴുകേണ്ടത് വളരെ പ്രധാനമാണ്.