കൊ​​​ച്ചി : ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദി​​​നാ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ലു​​​ക്ക് ഔ​​​ട്ട് നോ​​ട്ടീ​​സ് പുറപ്പെടുവിച്ചു . ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി(​​എ​​​ന്‍​ഐ​​​എ)​​യു​​​ടെ അ​​​ഭ്യ​​​ര്‍​ഥ​​​ന​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് ന​​ട​​പ​​ടി . ഫൈ​​​സ​​​ലി​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ എ​​​ന്‍​ഐ​​​എ ഇ​​​ന്‍റ​​​ര്‍പോ​​​ളി​​​ന്‍റെ സ​​​ഹാ​​​യ​​​വും തേ​​​ടി​​യി​​ട്ടു​​ണ്ട് .

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​യാ​​ളു​​ടെ തൃ​​​ശൂ​​​ര്‍ ക​​​യ്പ​​​മം​​​ഗ​​​ല​​​ത്തെ വീ​​​ട്ടി​​​ല്‍ ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി കം​​പ്യൂ​​​ട്ട​​​റും രേ​​​ഖ​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു . ഫൈ​​​സ​​​ലി​​​നെ​​​തി​​​രേ എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട് . ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍​​ക്കും തു​​​റ​​​മു​​​ഖ​​​ങ്ങ​​ള്‍​​ക്കും ലു​​​ക്ക് ഔ​​​ട്ട് നോ​​ട്ടീ​​സ് കൈ​​​മാ​​​റിയിട്ടുണ്ട് . ക​​​സ്റ്റം​​​സും ഫൈ​​​സ​​​ലി​​​നാ​​​യി ലു​​​ക്ക് ഔ​​​ട്ട് നോ​​ട്ടീ​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ചു .