വിയന്ന: നിലവില്‍ മാസ്ക് ധരിച്ച്‌ യാത്ര ചെയ്യണം എന്ന നിയമം നിലവില്‍ വന്നിരിക്കവെ നിരവധി യാത്രക്കാര്‍ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്യുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ഓസ്ട്രിയന്‍ റെയില്‍വേ പരിശോധന കര്‍ശനമാക്കുകയും കൊറോണാ സുരക്ഷാമാനദണ്ഡങ്ങള്‍ളുടെ ഭാഗമായി പിഴ ഈടാക്കുകയും ചെയ്യും.

ഓസ്ട്രിയയിലെ ട്രെയിനുകളിലും ബസുകളിലും കൊറോണാ സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി കര്‍ശന പരിശോധനകള്‍ ആരംഭിക്കും. നിലവില്‍ വിയന്നയില്‍ മാത്രം 60 പേര്‍ക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്.

തിങ്കളാഴ്ച മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ആരംഭിക്കും.മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 40 യൂറോ പിഴ നല്‍കും നിരസിച്ചാല്‍ ട്രെയിനുകള്‍ നിന്നും ഇറക്കി വിടുകയും ചെയ്യും .ആയതിനാല്‍ വായും മൂക്കും മറച്ചുകൊണ്ട് യാത്ര ചെയ്യുവാന്‍ യാത്രക്കാര്‍ക്ക് ഓസ്ട്രിയന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കി.