കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ കോവിഡ് ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ 8ന് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നു.