കൊല്ലം: വീടുകള്‍ കയറി കത്തിടപാടുകള്‍ നടത്തുന്ന പോസ്റ്റുമാന് കൊവിഡ്, കുലശേഖരപുരത്ത് ആശങ്ക. കുലശേഖരപുരം പഞ്ചായത്തിലെ കെ.എസ് പുരം പോസ്റ്റ് ഓഫീസിലെ തപാല്‍ വിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 11, 13, 14 വാര്‍ഡുകളില്‍ തപാല്‍ വിതരണം ചെയ്യുന്ന ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 11, 14 വാര്‍ഡുകളെ നേരത്തേതന്നെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഗിയുമായി ജൂണ്‍ 15 മുതല്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് കുലശേേഖരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.