എന്‍ഐഎയില്‍ വിശ്വാസമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. കോടതിയിലും എന്‍ഐഎയിലും വിശ്വാസമെന്നാണ് സന്ദീപ് നായര്‍ പറഞ്ഞത്. തെളിവെടുപ്പിനിടെ സന്ദീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സന്ദീപ് നായരെ തിരുവനന്തപുരത്തെ ഹെതര്‍ ഫ്‌ളാറ്റില്‍ എത്തിച്ച്‌ തെളിവെടുത്തു. സ്വപ്‌ന സുരേഷ് വാടകയ്ക്ക് താമസിച്ച മരുതംകുഴിയിലെ ഫ്‌ളാറ്റിലും എത്തിച്ചു. സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ ക്യാമ്ബിലെത്തിച്ചു. സന്ദീപിന്റെ കരകുളത്തെ മിര്‍ഗ്രീന്‍ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സന്ദീപിന്റെ ഭാര്യ സൗമ്യയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ ഗൂഡാലോചന നടത്തിയ സ്വപ്ന താമസിച്ചിരുന്ന ഫല്‍റ്റിലും എന്‍ഐഎ സംഘം സ്വപ്നയെ എത്തിച്ച്‌ പരിശോധന നടത്തി. എന്തെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ രേഖകളും മാറ്റും കണ്ടെത്തുകയാണ് ലക്ഷ്യം.

സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ് ഉണ്ടായിരുന്നു. നെടുമങ്ങാടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്തുവെന്നാണ് വിവരം. ഒപ്പം സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ളാറ്റിലും എന്‍ഐഎ റെയ്ഡ് നടത്തി. കേസില്‍ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടി.