ന്യൂഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 553 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്ത് ഇതുവരെ 23,727 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.

രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒമ്ബതുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. 3,11,565 പേര്‍ ചികിത്സയിലാണ്. 5,71,460 പേര്‍ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത്​ ജൂലൈ ​13 വരെ 1,20,92,503 സാമ്ബിളുകളാണ്​ പരിശോധിച്ചത്​. 2,86,247 സാമ്ബിളുകള്‍ ഞായറാഴ്​ച പരിശോധിച്ചു.

മഹാരാഷ്ട്രയിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുളളത്, 260,924. രോഗം ബാധിച്ച്‌ 10,482 പേരാണ് ഇവിടെ മരിച്ചത്. തമിഴ്നാട് (142,798), ഡല്‍ഹി (113,470), ഗുജറാത്ത് (42,808), കര്‍ണാടക (41,581), ഉത്തര്‍പ്രദേശ് (38,130), തെലങ്കാന (36,221), പശ്ചിമ ബംഗാള്‍ (31,448), ആന്ധ്രപ്രദേശ് (31,103), രാജസ്ഥാന്‍ (24,819) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുളളത്.