റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ സ്ഥിതിഗതിയില്‍ നേരിയ ശമനം. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ്​ അനുഭവപ്പെടുന്നു. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്​തു. വ്യാഴാഴ്​ച 41 പേര്‍ മരിച്ചു. 2100 ആയി ആകെ മരണസംഖ്യ. ജിദ്ദ (4), റിയാദ്​ (12), മക്ക (9), മദീന (4), ഹുഫൂഫ്​ (1), ത്വാഇഫ്​ (3), ഖമീസ്​ മുശൈത്​ (1), ബുറൈദ (2), തബൂക്ക്​ (1), അഹദ്​ റുഫൈദ (1), ജീസാന്‍ (1),സകാക (1) എന്നിവിടങ്ങളിലാണ്​ പുതിയതായി മരണം സംഭവിച്ചത്​….

3046 പേർ പുതുതായി  സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3183 പേരിലാണ്​ രോഗം പുതുതായി സ്ഥിരീകരിച്ചത്​. 2,23,327 ആയി ആകെ  രോഗബാധിതരുടെ എണ്ണം. 60,131 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 2225 പേരുടെ നില ഗുരുതരമാണ്​. ഒരു ദിവസത്തിനിടെ 53,153  കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 21,24,976 സ്രവസാമ്പിളുകൾ പരിശോധിച്ചു. ജിദ്ദയിൽ മരണ സംഖ്യ 552 ഉം റിയാദിൽ 546 ഉം മക്കയിൽ 464 ഉം ആണ്​. രാജ്യത്തെ ചെറുതും വലുതുമായ 199  പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​.