പാലക്കാട്: ജില്ലയില്‍ ഇന്ന് 11കാരിക്ക് ഉള്‍പ്പെടെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേര്‍ ഇടുക്കി ജില്ലയിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ 17 പേര്‍ക്ക് രോഗ മുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ പറയുന്ന പ്രകാരമാണ്:

സൗദി-9
കുമരം പുത്തൂര്‍ സ്വദേശി (26 പുരുഷന്‍), യാക്കര സ്വദേശി (50 പുരുഷന്‍), തച്ചമ്ബാറ സ്വദേശികളായ മൂന്നുപേര്‍ (48 സ്ത്രീ,22,29 പുരുഷന്മാര്‍), ജൂണ്‍ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷന്‍), കടമ്ബഴിപ്പുറം സ്വദേശി (33 പുരുഷന്‍), കുളപ്പുള്ളി സ്വദേശി (48 പുരുഷന്‍), പഴമ്ബാലക്കോട് സ്വദേശി (39 പുരുഷന്‍)

സമ്ബര്‍ക്കം-1
മേഴത്തൂര്‍ സ്വദേശി (43 സ്ത്രീ). കുവൈത്തില്‍ നിന്നും വന്ന ഇവരുടെ ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.

യുഎഇ-12
ജൂണ്‍ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷന്‍), കുമരം പുത്തൂര്‍ സ്വദേശി (31 പുരുഷന്‍), കുളപ്പുള്ളി സ്വദേശി (41 പുരുഷന്‍), ഷാര്‍ജയില്‍ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷന്‍), ദുബായില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷന്‍), ഷാര്‍ജയില്‍ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷന്‍), ഷാര്‍ജയില്‍ നിന്നും വന്ന ഷോര്‍ണൂര്‍ സ്വദേശി (26 സ്ത്രീ), ഷാര്‍ജയില്‍ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷന്‍), ഷാര്‍ജയില്‍ നിന്നും വന്ന ഷോര്‍ണൂര്‍ സ്വദേശി(42 പുരുഷന്‍), ജൂണ്‍ 23ന് അല്ലൈനില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷന്‍), പെരിങ്ങോട് സ്വദേശികളായ രണ്ടുപേര്‍ (59 പുരുഷന്‍, 58 സ്ത്രീ). ഇവര്‍ ഇടുക്കി ജില്ലയില്‍ ചികിത്സയിലാണ്.

കര്‍ണാടക-3
പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷന്‍), ഷൊര്‍ണൂര്‍ നെടുങ്ങത്തൂര്‍ സ്വദേശി (24 പുരുഷന്‍), ബെംഗളൂരില്‍ നിന്നും വന്ന കുത്തന്നൂര്‍ സ്വദേശി (49 പുരുഷന്‍)

ഐവറി കോസ്റ്റ്-1
കാരാകുറുശ്ശി സ്വദേശി (45 പുരുഷന്‍)

ഹൈദരാബാദ്-2
മണ്ണൂര്‍ സ്വദേശികളായ ദമ്ബതികള്‍ (26 സ്ത്രീ, 31 പുരുഷന്‍)

മഹാരാഷ്ട്ര-2
ഷൊര്‍ണൂര്‍ സ്വദേശി (11 പെണ്‍കുട്ടി), ജൂണ്‍ 21ന് മുംബൈയില്‍ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷന്‍)

ഒമാന്‍-1
ജൂണ്‍ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷന്‍)

കുവൈത്ത്-1
പരുത്തിപ്ര സ്വദേശി (34 പുരുഷന്‍)

ന്യൂസിലന്‍ഡ്-1
ഷൊര്‍ണൂര്‍ സ്വദേശി (55 സ്ത്രീ)

ബംഗാള്‍-3
ജൂണ്‍ 19ന് വന്ന മൂന്നു പേര്‍ (40,37,47 പുരുഷന്മാര്‍).ഇവര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവര്‍ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഒഡീഷ-3
ജൂണ്‍ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയില്‍ ജോലിക്ക് വന്ന മൂന്നുപേര്‍ ( 33,30,30 പുരുഷന്മാര്‍). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവര്‍ എത്തിയിട്ടുള്ളത്.
ഇവരുടെ സാമ്ബിള്‍ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്ബിള്‍ പരിശോധന ഫലം വരാനുണ്ട്.

ജാര്‍ഖണ്ഡ്-11
പവര്‍ഗ്രിഡ് കമ്ബനിയില്‍ ജോലിക്ക് വന്ന 11 പേര്‍. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാര്‍). ജൂണ്‍ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.