നിലവിലെ ലക്ഷണങ്ങള്‍ കൂടാതെ പല രോഗികളിലും കണ്ട ചില ലക്ഷണങ്ങള്‍ പരിഗണിച്ച്‌ കോവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തില്‍ ആറെണ്ണം കൂടെ ചേര്‍ത്തിരുന്നു. ആദ്യ ഘട്ടത്തില്‍ പനി, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയായിരുന്നു കൊറോണയുടെ ലക്ഷണം. എന്നാല്‍ പിന്നീട് വയറിളക്കം, കഠിനമായ തലവേദന, ഛര്‍ദി എന്നിവയും ആളുകളില്‍ കാണാന്‍ തുടങ്ങി. മറ്റ് ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത് രോഗം സ്ഥിരീകരിക്കാനും ചികിത്സ വൈകാനും വരെ കാരണമാകുന്നു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Read also:

വൈറസിന്റെ ജനതികവ്യതിയാനം മൂലമാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പലപ്പോഴും വയറിളക്കവും മറ്റുമായി വരുന്ന രോഗിക്ക് ഭക്ഷ്യവിഷബാധയാകാം എന്ന് അനുമാനിക്കും. എന്നാല്‍ ഇത് കൊറോണ വൈറസ് ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ ട്രാക്കില്‍ ആക്രമണം നടത്തുന്നതിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വയറിളക്കം ഉണ്ടാകുന്ന എല്ലാവര്‍ക്കും കോവിഡ് ആകണമെന്നുമില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ സൂക്ഷിക്കണം എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.