• അജു വാരിക്കാട്

ഓസ്റ്റിൻ: ടെക്സസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് കമ്മീഷൻ (എച്ച്എച്ച്എസ്സി) ജൂലൈയിൽ ഏകദേശം 182 മില്യൺ ഡോളറിന്റെ  അടിയന്തര ഭക്ഷ്യ ആനുകൂല്യങ്ങൾ സപ്ലിമെന്റൽ ന്യൂട്രിഷൻ അസ്സിസ്റ്റൻസ് പ്രോഗ്രാം (S N A P) ലൂടെ നൽകും. ഫെഡറലിൽ നിന്ന് ആനുകൂല്യം നൽകുന്നതിന്  എച്ച്‌എച്ച്‌എസ്‌സിക്ക് അനുമതി ലഭിച്ചു എന്ന് ഗവർണർ ഗ്രെഗ് അബോട്ടിന്റെ ഓഫീസിൽ വൃത്തങ്ങൾ അറിയിച്ചു.
എസ്‌എൻ‌എപി ഭക്ഷ്യ ആനുകൂല്യ സ്വീകർ‌ത്താക്കളായ 950,000 ടെക്സസ് കുടുംബങ്ങൾക്ക് അവരുടെ ലോൺ സ്റ്റാർ കാർഡുകളിൽ അധിക പണം ജൂലൈ 11 നകം കാണാനാകും.അതോടൊപ്പം അവർ മറ്റു പല ആനുകൂല്യങ്ങൾക്കും കിഴിവുകൾക്കും സൗജന്യങ്ങൾക്കും യോഗ്യത നേടി

  • ആമസോൺ പ്രൈം അംഗത്വം.

എസ്‌എൻ‌എപി  ഉപയോഗിച്ച് രണ്ടു മാസത്തെ സൗജന്യ ട്രയലിനു ശേഷം $5.99 ന് ആമസോൺ പ്രൈം അംഗത്വം ലഭിക്കും.ഇത് ഡിസ്‌കൗണ്ട് നിരക്കിൽ ഡയപ്പറും, ബേബി ഫുഡും പിന്നെ  ആയിരക്കണക്കിന് സൗജന്യ സിനിമകളും, ടിവി ഷോകളും, സംഗീതവും എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.

  •  ഫോൺ, ഇൻറർനെറ്റ്.

നിരവധി സെൽ‌ഫോണുകളും ഇൻറർ‌നെറ്റ് ദാതാക്കളായ എടി ആൻഡ് ടി, കോം‌കാസ്റ്റ്, സെഞ്ച്വറി ലിങ്ക് എന്നിവ ടെക്സസ് എസ്‌എൻ‌എപി സ്വീകർ‌ത്താക്കൾ‌ക്ക് പ്രതിമാസം 5 മുതൽ 10 ഡോളർ വരെയുള്ള സേവനം വാഗ്ദാനം ചെയ്യുന്നു.

  • മ്യൂസിയം ടിക്കറ്റ്സ്.

ചിൽഡ്രൻസ് മ്യൂസിയങ്ങൾ, 1940 എയർ ടെർമിനൽ മ്യൂസിയം, ഹ്യൂസ്റ്റൺ മൃഗശാല എന്നിവയുൾപ്പെടെ ടെക്സാസിലുടനീളമുള്ള നിരവധി മ്യൂസിയങ്ങളിലേക്ക്  കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

  • വളർത്തു മൃഗങ്ങളുടെ ആവശ്യം.

വളർത്തുമൃഗത്തിന് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ, എസ്‌എൻ‌എപി സ്വീകർ‌ത്താക്കൾ‌ക്ക് ആനുകൂല്യങ്ങളുള്ള സഹായം വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന സേവനങ്ങൾ ഉണ്ട്.

  • ഊർജ്ജ കമ്പനികൾ

പല ഇലക്ട്രിക്ക് ബില്ല് കമ്പനികളും കുറഞ്ഞ വരുമാനമുള്ളവർക്ക്‌  നിരവധി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, സെഞ്ച്വറി പോയിന്റ്, യോഗ്യതയുള്ളവർക്ക് വെള്ളം ലാഭിക്കുന്ന ഷവർഹെഡുകൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

  •  ഫെഡറൽ സ്റ്റുഡന്റ് എയ്ഡ് പ്രോഗ്രാമുകൾ

ഏതു തരം സ്റ്റുഡന്റ് ലോൺ ആണ് എന്നതിനെ അടിസ്ഥാനമാക്കി മാസം $0 മുതലുള്ള തവണകൾക്ക് യോഗ്യത നേടാനാകും

  • വൈഎംസി‌എ

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈഎംസി‌എയിൽ ചേരാം.

പാൻഡെമിക്-ഇബിടി ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.