കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ചികിത്സയിലിരിക്കെ തൃശ്ശൂര്‍ സ്വദേശി മരണമടഞ്ഞു. തൃശ്ശൂര്‍ പട്ടിപറമ്ബ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അല്‍ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യകമ്ബനിയില്‍ ജോലിചെയ്തുവരികയായിരുന്ന ഇദ്ദേഹം സംസ്കൃതി കുവൈത്തിന്‍റെ നിര്‍വ്വാഹക സമിതി അംഗവും അയ്യപ്പസേവാസമിതിയുടെ സജീവപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ-സീന, അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ കുവൈറ്റില്‍ സംസ്കരിക്കും.