അമരാവതി: ആന്ധ്രാപ്രദേശില്‍ 837 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,934 ആയി ഉയര്‍ന്നു. എട്ട് പേര്‍കൂടി രോഗബാധയേറ്റ് മരിച്ചതോടെ ആകെ മരണസംഖ്യ 206 ആയി. നിലവില്‍ 9,096 പേരാണ് ചികിത്സയിലുള്ളത്. 7632 പേര്‍ ഇതുവരെ രോഗമുക്തി നേടി.

24 മണിക്കൂറിനുള്ളില്‍ 38,898 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ 789 സാമ്ബിളുകള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി.