• അജു വാരിക്കാട്

ഒഹായോ:  ഉപഭോക്താവ് വാങ്ങിയ ഹോട്ട് എൻ റെഡി പിസ്സയിൽ കുറ്റകരമായ ആന്റി-സെമിറ്റിക്  ചിത്രം കണ്ടെത്തിയതിനെ തുടർന്ന് ഒഹായോയിലെ ഒരു ലിറ്റിൽ സീസർ റെസ്റ്റോറന്റിൽ നിന്ന് ജീവനക്കാരെ പുറത്താക്കി.

ജേസൺ ലസ്ക എന്ന ഉപഭോക്താവ്  ഒഹായോയിലെ ബ്രൂക്ക് പാർക്ക് ലിറ്റിൽ സീസർ റെസ്റ്റോറന്റിൽ നിന്ന് ഒരു പെപ്പർറോണി ഹോട്ട് എൻ റെഡി പിസ്സ വാങ്ങി വീട്ടിലെത്തി, ഭാര്യ മിസ്റ്റി ലാസ്ക പിസ്സ തുറന്നപ്പോൾ പിസ്സയിൽ പെപ്പർറോണിയിൽ നിന്ന് സൃഷ്ടിച്ച സ്വസ്തിക ചിഹ്നം ഉണ്ടായിരുന്നതായി ഡബ്ല്യുജെഡബ്ല്യു റിപ്പോർട്ട് ചെയ്തു. ലോക്കൽ ചെയിൻ ലൊക്കേഷന്റെ ഉടമ ഞായറാഴ്ച ലസ്‌കാ ദമ്പതികളെ വിളിച്ച് ജോലിക്കാരെ പുറത്താക്കിയതായി സ്ഥിരീകരിച്ചു. സംഭവത്തിൽ എത്ര ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.

ജീവനക്കാർ പരസ്പരം കളിക്കുന്നതും മറ്റും ജോലിക്കിടയിലെ തമാശയാണെന്ന്  പറഞ്ഞ് ജീവനക്കാർ  സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചുവെന്ന് റെസ്റ്റോറന്റ് ഉടമ പറഞ്ഞു . ഉടമ പറയുന്നതനുസരിച്ച്, ഈ പിസ്സ “ഒരിക്കലും പുറത്തുപോകാൻ ഉദ്ദേശിച്ചിരുന്നില്ല.”

സംഭവത്തിന് ശേഷം ഒരിക്കലും ശൃംഖലയിലേക്ക് മടങ്ങില്ലെന്ന് ലസ്കകൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

“നമ്മുടെ രാജ്യത്തെ വൈവിധ്യത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ആളുകളാണ് ഞങ്ങൾ, ഞങ്ങൾ അത് സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഈ വിദ്വേഷങ്ങൾക്ക് ഒരറുതി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”മിസ്റ്റി  പറഞ്ഞു. “വർഗ്ഗീയതയും വിവേചനവും” ഞങളുടെ ബ്രാൻഡ് വെച്ചുപൊറുപ്പിക്കില്ല എന്ന് ഫോക്സ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ ലിറ്റിൽ സീസർ  പറഞ്ഞു.