• അജു വാരിക്കാട്

ഹ്യുസ്റ്റൺ: ജോർജ് ഫ്ലോയിഡിന്റെ മരണത്തിനു കാരണം ഒരു 20 യു എസ് ഡോളർ ബില്ല് ആയിരുന്നതുപോലെ വീണ്ടും ഹ്യുസ്റ്റണിൽ 20 ഡോളർ വ്യാജ ബിൽ പാസാക്കാൻ ശ്രമിച്ചതിന് കവർച്ചക്കാരനെ സ്റ്റോർ ക്ലാർക് വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി 10മണിയോടെ നടന്ന സംഭവത്തിൽ പോലീസ് എത്തിയപ്പോൾ വെടിയേറ്റയാൾ നിലത്തു കിടക്കുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

20 ഡോളർ വ്യാജനോട്ടുമായി കടയിൽ സാധനം വാങ്ങാൻ ശ്രമിച്ച കവർച്ചക്കാരനോട് സ്റ്റോർ ക്ലാർക് പണം വ്യാജമാണെന്ന് പറഞ്ഞപ്പോൾ കവർച്ചക്കാരൻ തോക്ക് ചൂണ്ടി ഒരു തവണ വെടിയുതിർക്കുകയായിരുന്നു. ജീവനെ ഭയന്ന് സ്റ്റോർ ക്ലാർക് കവർച്ചക്കാരാണ് നേരെ തിരിച്ചു നിറയൊഴിച്ചു എന്ന് പോലീസ് പറഞ്ഞു.
ഈ സമയം മറ്റു കസ്റ്റമേഴ്സ് കടയിൽ ഇല്ലായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.സ്റ്റോർ ക്ലാർക്കിനെതിരെ ഇപ്പോൾ കേസ് ചാർജ് ചെയ്തിട്ടില്ല എന്ന് പോലീസ് അറിയിച്ചു.