ദമാം : സൗദിയിലെ ദമ്മാമില്‍ ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ കോവിഡ് ബാധിച്ച്‌ നിര്യാതനായി . കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവും (53) ചുനക്കര ചാരുംമൂട് സ്വദേശി സൈനുദീന്‍ സുലൈമാന്‍ റാവുത്തര്‍ (48)എന്നിവരാണ് ദമാമില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് .

രാജീവിനെ രണ്ടാഴ്ച മുമ്ബ് കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും . ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബിന്ദുവാണ് ഭാര്യ . അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ് എന്നിവര്‍ മക്കളാണ് .

സുലൈമാന്‍ റാവുത്തറേ മൂന്നാഴ്ച മുമ്ബ് ഇദ്ദേഹം പാചകം ചെയ്യുന്നതിനിടക്ക് കുക്കര്‍ തുറന്നപ്പോള്‍ ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടര്‍ന്ന് അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും എത്തി മുറിവുകള്‍ ഡ്രസ്സ് ചെയ്യുമായിരുന്നു. ഇതിനിടെ കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ദഹ്‌റാന്‍ പ്രോകെയര്‍ റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. മാജിദയാണ് ഭാര്യ . മക്കള്‍: സല്‍മാന്‍, സൗഫാന്‍.