ഫിലഡല്‍ഫിയ: പെന്‍സില്‍ വാനിയ പ്രോവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ മാതൃദിനാഘോഷം ക്രിസ്‌റ്റോസ്മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഏറ്റവും ഭംഗിയായി നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിഉദ്ഘാടനം അബിന്‍ ഡണ്‍ പോലീസ് മേധാവി പാട്രിക് മോളുഈ നിര്‍വഹിച്ചു.

വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ അനിത പണിക്കര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഡോക്ടര്‍ബിനു ഷാജിമോന്‍ അമേരിക്കന്‍ റീജിയന്‍ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. അമേരിക്ക റീജിയന്‍വിമന്‍സ് ഫോറം പ്രസിഡന്റ് മിലി ഫിലിപ്പ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് അമലിന്‍ റോസ്‌തോമസ് സുനിത അനീഷ് മാത്യു എന്നിവര്‍ വ്യത്യസ്തമായ രീതിയില്‍ അമ്മമാരുടെ ഉത്തരവാദിത്വങ്ങള്‍നിര്‍വഹിക്കുന്നതിന് അനുഭവങ്ങള്‍ സദസുമായി പങ്കിട്ടത് പുതിയ അനുഭവമായി.

അമ്മമാര്‍ കടന്നുപോകുന്നവഴികളിലെ വ്യത്യസ്തതയെ പറ്റിയുള്ള ഒരു സ്‌കിറ്റോടു കൂടിയാണ് ഈ വര്‍ഷത്തെ മാതൃദിനാഘോഷംആരംഭിച്ചത്. അമ്മമാരുടെ യാത്ര എന്ന വിഷയത്തെ ക്രമീകരിച്ചു കൊണ്ടാണ് മാതൃദിനാഘോഷ പരിപാടികള്‍നടന്നത്.

പ്രസിഡന്റ് റെനി ജോസഫ് ചെയര്‍പേഴ്‌സണ്‍ സിനു നായര്‍ എന്നിവര്‍ പ്രസംഗിച്ചു അമേരിക്കന്‍പ്രസിഡന്റ് ജിനേഷ് തമ്പി ആശംസകള്‍ നേര്‍ന്നു ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് തോമസ് മോട്ടയ്ക്കല്‍ മുന്‍അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഡോക്ടര്‍ തങ്കം അരവിന്ദ് ചെയര്‍മാന്‍ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു.

എബിനുവിന്റെ കവിത മോഹിനിയാട്ടം ഭരതനാട്യം സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ ഗാനമേളഎന്നിവ ചടങ്ങിന് മാറ്റുകൂട്ടി അഷിത ശ്രീജിത്ത് സൂരജ് ദിനമണി എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചുഅനിതാ പണിക്കര്‍ കൃതജ്ഞത രേഖപ്പെടുത്തി.

കൃത്യം അഞ്ചുമണിക്ക് തുടങ്ങിയാ പരിപാടികള്‍ ഏഴു മുപ്പതിന്അവസാനിച്ചു. പരിപാടികളുടെ വ്യത്യസ്ത കൊണ്ടും സമയക്രമം പാലിക്കുന്നതില്‍ കൃത്യനിഷ്ഠ ഉണ്ടായതുംപുതിയ ഒരു അനുഭവമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.