അബ്ബാസിയ: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ അബ്ബാസിയ സോണൽ ജേതാക്കളായി. ഫഹാഹീൽ സോണലാണ് റണ്ണേഴ്സ് അപ്പ്. സെൻട്രൽ സോണലും മികച്ച പ്രകടനം കാഴ്ചവച്ചു.
ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ട്രഷറർ സാബു നമ്പ്യാർ, വൈസ് പ്രസിഡന്റുമാരായ സുനിൽ കുമാർ, ബാലകൃഷ്ണൻ ഇ.വി, സൂരജ് കെ.വി, അബ്ബാസിയ സോണൽ ക്യാപ്റ്റൻ മഹേഷ് കുമാർ, സെൻട്രൽ സോണൽ ക്യാപ്റ്റൻ പ്രണീഷ് കെ.പി, ഫഹാഹീൽ സോണൽ ക്യാപ്റ്റൻ ശ്രീഷിൻ എം.വി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നമ്പ്യാർ എല്ലാ കളിക്കാർക്കും വിജയാശംസകൾ നേർന്ന് സംസാരിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് ക്യാപ്റ്റൻ നിഖിൽ രവീന്ദ്രൻ രവീന്ദ്രൻ കളിക്കാർ, ടൂർണമെന്റ് സപ്പോർട്ട് സ്റ്റാഫ്, സ്പോൺസർമാർ, കാണികൾ എന്നിവർക്ക് നന്ദി പ്രകാശിപ്പിച്ചു.
ഏഴ് കാറ്റഗറികളിലായി 85 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മെൻസ് അഡ്വാൻസ് ഡബിൾസ് ക്യാറ്റഗറിയിൽ മനോജ് – സൂര്യ മനോജ് വിജയികളായി. ദിപിൻ – പ്രശാന്ത് ഉണ്ണികൃഷ്ണൻ റണ്ണേഴ്സ് അപ്പായി.
മെൻസ് ഇന്റർമീഡിയറ്റ് ഡബിൾസ് ക്യാറ്റഗറിയിൽ രൂപേഷ് ജോസഫ് – മെൽബിൻ ജോസഫ് വിജയികളായി. മഹേഷ് പാറക്കണ്ടി – നവിൽ ബെൻസൺ വിക്ടർ റണ്ണേഴ്സ് അപ്പായി. മെൻസ് ലോവർ ഇന്റർമീഡിയറ്റ് ഡബിൾസ് ക്യാറ്റഗറിയിൽ ബിജോ അഗസ്റ്റി – രാജേഷ് മക്കാടൻ വിജയികളായി. ആദിത്യ മഹേഷ് – മഹേഷ് റണ്ണേഴ്സ് അപ്പായി.
മെൻസ് ഡബിൾ ബിഗിനേഴ്സ് സാനു - ശ്രീജിത്ത് വിജയികളായി. നിയാസ് – മുബഷിർ റണ്ണേഴ്സ് അപ്പായി. വിമൻസ് ഇന്റർമീഡിയറ്റ് ഡബിൾസ് ക്യാറ്റഗറിയിൽ അമൃത മഞ്ജീഷ് – ചാന്ദിനി രാജേഷ് വിജയികളായി. സോണിയ മനോജ് – സജിജ മഹേഷ് റണ്ണേഴ്സ് അപ്പായി.
മിക്സഡ് ഡബിൾസ് ക്യാറ്റഗറിയിൽ നവിൽ ബെൻസൺ വിക്ടർ – സോണിയ മനോജ് വിജയികളായി. ആദിത്യ മഹേഷ് – അവന്തിക മഹേഷ് റണ്ണേഴ്സ് അപ്പായി. വിമൻസ് ഡബിൾ ബിഗിനേഴ്സ് ഷജിന സുനിൽ -സിലിമോൾ ബിജു വിജയികളായി. അവന്തിക മഹേഷ് – രേഖ ബിജു റണ്ണേഴ്സ് അപ്പായി.