അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്.

”ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.”

”കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല” എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്.