ആസ്‌ത്രേലിയയിലെ സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ‘ ദ ഇന്‍സ്റ്റിസ്റ്റ്യുട്ട് ഫോര്‍ എക്കണോമിക്സ് ആന്റ് പീസ് (The institute for economics and peace – I E P) തെയ്യാറാക്കിയ ആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പേരും. ഗ്‌ളോബല്‍ ടെററിസം ഇന്‍ഡക്‌സ് 2023 എന്ന പേരില്‍ തെയ്യാറാക്കിയ 95 പേരുള്ള പുസ്‌കത്തിലാണ് ഇസ്‌ളാമിക് സ്റ്റേറ്റ്, തെഹരിക് എ താലിബാന്‍, ബോക്കോ ഹറാം എന്നിവക്കൊപ്പം പന്ത്രണ്ടാമതായി  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യും സ്ഥാനം പിടിച്ചത്.

ഇന്ത്യയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പറയുന്നത് സി പി ഐ എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്.

ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു ഇന്ദ്രജിത്ത് ഗുപ്ത സി പി ഐ യുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു.ഇന്ത്യയുടെ ഇരു പാര്‍ലമെന്റിലും കേരളം അടക്കമുള്ള നിയമസഭകളിലും സി പി ഐ ക്ക് അംഗങ്ങള്‍ ഉണ്ട്. അവരെല്ലാം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമാണ്.

ഏതാണ്ട് അറുപത് വര്‍ഷം മുമ്പ് തന്നെ വിപ്‌ളത്തിന്റെ പാത പോലും ഉപേക്ഷിച്ച പാര്‍ട്ടിയായ സി പിഐ യുടെ പേര് എങ്ങിനെ ലിസ്റ്റില്‍ വന്നുവെന്നതാണ് ഇപ്പള്‍ അത്ഭൂതമായിരിക്കുന്നത്. കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ ഇന്ത്യയില്‍ നിരോധിത സംഘടന പ്രവര്‍ത്തിക്കുന്നില്ല. കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് , ) കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ് ) എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ഇവയുടെ അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.