രോഗവിവരങ്ങളുടെ ശേഖരണങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മരുന്നു കമ്പനികള്‍ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകള്‍, മരുന്നുകളുടെ യുക്തിരഹിതമായ വില്‍പന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് ഇ-ഫാര്‍മസികള്‍ പൂര്‍ണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.

ഇ-ഫാര്‍മസി കമ്പനികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി 20 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടാറ്റ 1 എംജി, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, മെഡിബഡി, പ്രാക്‌ടോ, അപ്പോളോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് മനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നോട്ടീസ് അയച്ചത്.

നിലവിലുള്ള ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 നു പകരം പുതിയ നിയമം പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഇതിനെ തുടര്‍ന്ന് തയ്യാറാക്കിയ ബില്ലിന്റെ കരടുരേഖ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ വ്യക്തികള്‍ക്ക് ഇ-ഫാര്‍മസി നടത്തിപ്പിന് അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ പുതുക്കിയ കരടടുബില്ലില്‍ നിന്ന് എടുത്തു കളഞ്ഞു. ഇ-ഫാര്‍മസികള്‍ നിരോധിക്കുന്നതിനോട് മന്ത്രിതല സമിതിക്കും അനുകൂല നിലപാടാണ് ഉള്ളത്. ഇ-ഫാര്‍മസികള്‍ നിരോധിക്കുന്നതിനോട് മന്ത്രിതല സമിതിക്കും അനുകൂല നിലപാടാണ് ഉള്ളത്.