ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ ശശിതരൂര്‍ രംഗത്ത്. സര്‍ക്കാരിനെ വാനോളം പുകഴ്ത്താന്‍ മാത്രമാണ് ദ്രൗപതി മുര്‍മു ശ്രമിച്ചത്. അടുത്ത തിരഞ്ഞെടുപ്പിലേക്കുളള പ്രചാരണം ബിജെപി രാഷ്ട്രപതിയെ കൊണ്ട് ചെയ്യിക്കുകയാെണന്നും തരൂര്‍ കുറ്റപ്പെടുത്തി .

രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ഇത്. സര്‍ക്കാരിനെ പ്രശംസിക്കുന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിനു തുല്ല്യമായ പ്രസംഗമാണ് രാഷ്ട്രപതി നടത്തിയത്. സര്‍ക്കാര്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങളെ കുറിച്ച് പറയാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

മോഡി ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം . അതേസമയം കോണ്‍ഗ്രസ്സ് നയിച്ച യുപിഎ സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയെന്നും രാജ്യം അഴിമതി മുക്തമായെന്നും സത്യസന്തതയ്ക്ക് വിലകല്‍പിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. നോട്ട് നിരോധനവും , കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും , മുത്തലാഖ് നിരോധനവുമെല്ലാം രാഷ്ട്രപതി പുകഴ്ത്തിയിരുന്നു.