കോഴിക്കോട്: വടകരയിൽ 5 വയസുള്ള കുട്ടിയോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. സ്കൂളിലേക്ക് പോകുന്ന വഴി ഓട്ടോയിൽ തുപ്പിയ 5 വയസ്സുകാരന്‍റെ  വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു. കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വണ്ടിയിൽ നിന്ന് പുറത്തേക്ക് തുപ്പിയപ്പോൾ അറിയാതെ ഡ്രൈവറുടെ ദേഹത്ത് വീഴുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ കുട്ടിയെ വണ്ടിയിൽ നിന്ന് പുറത്തിറക്കുകയും മറ്റു കുട്ടികളുടെ മുന്നിൽവെച്ച് വസ്ത്രമഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ ഡ്രൈവർക്കെതിരെ കേസെടുത്തു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചോമ്പാല പൊലീസിന് നിർദേശം നൽകുകയും ചെയ്തു.