കൊച്ചി: ലക്ഷ്യദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ തടഞ്ഞ് ഹൈക്കോടതി. വധശ്രമ കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സെഷൻ കോടതി വിധിയാണ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്.

രാഷ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും എന്നാൽ, മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് കോടതി നിരീക്ഷണം.

2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.