നടി മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ​ഗൗതം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടി ചികിത്സയിലുള്ളത്. ഹൃദയ സംബന്ധമായ അസുഖത്തിനൊപ്പം ന്യൂമോണിയ ബാധിച്ചതും നില വഷളാവാന്‍ കാരണമായിട്ടുണ്ട്.

സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.