ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ നേരെ മൂത്രമൊഴിച്ച പ്രശ്നം ഒത്തുതീർപ്പിലേക്ക്. സംഭവത്തിൽ ആരോപണ വിധേയനായ ശങ്കർ മിശ്ര വിഷയം ഒത്തുതീർപ്പാക്കുകയും 70 കാരിയ്ക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു. ശങ്കർ മിശ്രയ്ക്കായി ഡൽഹി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഇതിനിടെയാണ് അഭിഭാഷകൻ മുഖേന ഇദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്. 

ദീപക് മിശ്ര സ്ത്രീയുടെ വസ്ത്രങ്ങളും ബാഗുകളും വൃത്തിയാക്കി നൽകയെന്ന് ഇരുവരുടേയും വാട്‌സ്ആപ്പ് ചാറ്റിൽ നിന്നും വ്യക്തമാണെന്ന് പ്രസ്താവനയിൽ പറയുന്നു. നവംബർ 30ന് സ്ത്രീയുടെ വസ്ത്രങ്ങളും ബാഗും കൈമാറിയതായും അഭിഭാഷകൻ അറിയിച്ചു. 70കാരി ശങ്കർ ശർമ്മയോട് ക്ഷമിച്ചിരുന്നുവെന്നും പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചാറ്റിൽ നിന്നും വ്യക്തമാണെന്നും അഭിഭാഷകൻ അറിയിച്ചു. 

ഡിസംബർ 20 ന് എയർ ഇന്ത്യ നൽകിയ മതിയായ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ പരാതിയെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു. നവംബർ 28 ന് ഇരു കക്ഷികളും സമ്മതിച്ചതുപോലെ മിശ്ര നഷ്ടപരിഹാരം നൽകി, എന്നാൽ ഏകദേശം ഒരു മാസത്തിന് ശേഷം മൊഴി പ്രകാരം ഡിസംബർ 19ന് യുവതിയുടെ മകൾ പണം തിരികെ നൽകിയിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 

സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് ക്യാബിൻ ക്രൂവിന്റെ മൊഴികളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. പ്രതിക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും അന്വേഷണ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.