മെ​ക്സി​കോ സി​റ്റി: മെ​ക്സി​കോ അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗു​ജ​റാ​ത്ത് നി​വാ​സി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ബ്രി​ജ്കു​മാ​ർ യാ​ദ​വാ​ണ് മ​രി​ച്ച​ത്. യു.​പി സ്വ​ദേ​ശി​യാ​യ ബ്രി​ജ്കു​മാ​ർ ഗു​ജ​റാ​ത്തി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ ‘ട്രം​പ് മ​തി​ൽ’ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​ക്കും മൂ​ന്നു വ​യ​സ്സു​ള്ള മ​ക​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ലെ ക​ലോ​ൽ മേ​ഖ​ല​യി​ൽ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.