ആന്ധ്രാപ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ട് വയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ മരണപെട്ടു. 20 ഓളം പേര്‍ക്ക് പരിക്ക്. ചിറ്റൂരിലെ പുത്തലപ്പട്ട് മണ്ഡലത്തിലെ ലക്ഷ്മയ്യ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന 26 പേര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടറാണ് മറിഞ്ഞത്. സുരേന്ദ്ര റെഡ്ഡി (52), വസന്തമ്മ (50), റെഡ്ഡമ്മ (31), തേജ (25), വിനീഷ (3), ദേശിക (2) എന്നിവരാണ് മരണപ്പെട്ടത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ 19 പേര്‍ ചിറ്റൂര്‍ ജില്ലാ ആശുപത്രിയിലും ഒരാളെ തിരുപ്പതി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ജില്ലാ കളക്ടറും ചിറ്റൂര്‍ പോലീസ് സൂപ്രണ്ടും ചിറ്റൂര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.