ലാ​സ് പാ​മാ​സ് (സ്പെ​യി​ൻ): നൈ​ജീ​രി​യ​യി​ൽ​നി​ന്ന് സ്പെ​യി​നി​ലെ കാ​ന​റി ഐ​ല​ന്‍റ്സി​ലേ​ക്ക് എ​ണ്ണ​ക്ക​പ്പ​ലി​നു താ​ഴെ അ​ള്ളി​പ്പി​ടി​ച്ചി​രു​ന്നു യാ​ത്ര ചെ​യ്തെ​ത്തി​യ മൂ​ന്നു കു​ടി​യേ​റ്റ​ക്കാ​രെ സ്പാ​നി​ഷ് കോ​സ്റ്റ് ഗാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലാ​ക്കി.

മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.എ​ണ്ണ​ക്ക​പ്പ​ലി​നു പു​റ​ത്ത് റ​ഡ​റി​ന്‍റെ മു​ക​ളി​ലി​രു​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

11 ദി​വ​സം നീ​ണ്ട ക​ട​ൽ​യാ​ത്ര​യി​ൽ 2700 നോ​ട്ടി​ക്ക​ൽ മൈ​ൽ (ഏ​ക​ദേ​ശം 5,000 കി​ലോ​മീ​റ്റ​ർ) ആ​ണ് അ​തി​സാ​ഹ​സി​ക​മാ​യി ഇ​വ​ർ സ​ഞ്ച​രി​ച്ച​ത്.

പ്രൊ​പ്പ​ല്ല​റി​ന്‍റെ മു​ക​ളി​ൽ വെ​ള്ള​ത്തി​ൽ തൊ​ട്ടു​ള്ള ഭാ​ഗ​മാ​ണു റ​ഡ​ർ. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ൾ ഇ​വി​ടെ​യി​രി​ന്നു യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ചി​ത്രം കോ​സ്റ്റ് ഗാ​ർ​ഡ് ആ​ണു പു​റ​ത്തു​വി​ട്ട​ത്.

ആ​ശു​പ​ത്രി വി​ട്ടാ​ലു​ട​ൻ ഇ​വ​രെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു തി​രി​ച്ച​യ​യ്ക്കു​മെ​ന്ന് സ്പാ​നി​ഷ് അ​ധി​കൃ​ത​ർ.