ഇന്ത്യൻ ഇ–​റു​പ്പി ഡി​സം​ബ​ര്‍ ഒ​ന്നി​ന് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്. നി​ല​വി​ലെ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍​ക്കു​പു​റ​മെ​യാ​യി​രി​ക്കും ഇ–​റു​പ്പി വി​നി​മ​യം.

പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ലാ​ണ് ഡി​സം​ബ​റി​ൽ ഡി​ജി​റ്റ​ൽ രൂ​പ പു​റ​ത്തി​റ​ക്കു​ന്ന​ത് എ​ന്ന് റീ​ട്ടെ​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (CBDC) വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ ടോ​ക്ക​ണി​ന്‍റെ രൂ​പ​ത്തി​ലാ​യി​രി​ക്കും ഇ-​രൂ​പ​യെ​ന്ന് ആ​ർ​ബി​ഐ പ​റ​യു​ന്നു. മൊ​ത്ത​വി​പ​ണി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​ർ​ബി​ഐ ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

നി​ല​വി​ൽ ക​റ​ൻ​സി​യും നാ​ണ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന അ​തേ മൂ​ല്യ​ത്തി​ൽ ത​ന്നെ ഡി​ജി​റ്റ​ൽ രൂ​പ പു​റ​ത്തി​റ​ക്കും. ഇ​ത് ഇ​ട​നി​ല​ക്കാ​ർ വ​ഴി വി​ത​ര​ണം ചെ​യ്യും, അ​താ​യ​ത്, രാ​ജ്യ​ത്തെ തെ​രെ​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യ​പ്പെ​ടും.

പ​ങ്കെ​ടു​ക്കു​ന്ന ബാ​ങ്കു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും മൊ​ബൈ​ൽ ഫോ​ണു​ക​ൾ / ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ വാ​ല​റ്റ് വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഡി​ജി​റ്റ​ൽ രൂ​പ ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ട് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു.