പാ​ല​ക്കാ​ട്: ര​മ്യാ ഹ​രി​ദാ​സ് എം​പി​യെ നി​ര​ന്ത​രം ഫോ​ൺ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം സ്വ​ദേ​ശി ഷി​ബു(48) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി സ​മ​യ​ത്ത് എം​പി​ക്ക് നേ​രെ ഫോ​ണി​ലൂ​ടെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഇ​യാ​ളെ കോ​ട്ട​യ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് വ്യ​ത്യ​സ്ത ന​ന്പ​റു​ക​ളി​ൽ നി​ന്ന് എം​പി​യെ നി​ര​ന്ത​രം വി​ളി​ച്ച് ശ​ല്യം ചെ​യ്ത ഇ​യാ​ളെ പോ​ലീ​സ് നേ​ര​ത്തെ താ​ക്കീ​ത് ചെ​യ്ത് വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന്നും ഫോ​ണി​ലൂ​ടെ ഇ​യാ​ൾ ശ​ല്യം ചെ​യ്ത​തോ‌​ടെ എം​പി ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യുമായി​രു​ന്നു.