ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്‌ചെ. കോബ്രാ സ്റ്റൈലിൽ ഉപ്പ് വിതറുന്ന ഇയാൾ സോൾട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. Nusr-Et സ്റ്റീക്ക് ഹൗസ് എന്ന പേരിൽ നിരവധി രാജ്യങ്ങളിൽ ഈ റസ്റ്റോറന്റ് ശൃംഖല വളർന്നു കഴിഞ്ഞു.

ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അബുദാബിയിലെ തങ്ങളുടെ റസ്റ്റോറന്റിൽ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സോൾട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാൽ ബില്ലിലെ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രയും പണമുണ്ടെങ്കിൽ ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. സാൾട്ട് ബേ തന്റെ ജീവനക്കാർക്ക് ശരിയായ ശമ്പളം നൽകുകയില്ലെന്നും പ്രശസ്തി മുതലെടുത്ത് പണം സമ്പാദിക്കുകയാണ് ഇയാളെന്നും പലരും ആരോപിക്കുന്നുണ്ട്.