ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​റു​മാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​ണ് ചൈ​ന​യി​ൽ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്ന് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്ജിം​ഗി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ചാ​യോം​ഗ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ ഓ​ൺ​ലൈ​നാ​ക്കു​ക​യും ഓ​ഫീ​സു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും അ​ട​ക്കു​ക​യും ചെ​യ്തു. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തു​പോ​വ​രു​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം 24,2435 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 621 പു​തി​യ കേ​സു​ക​ളാ​ണ് ബെ​യ്ജിം​ഗി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.