തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമങ്ങളുമായി ബന്ധപ്പെട്ട ശുപാർശ കത്തുകൾ വിവാദമായിരിക്കെ കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ  കാലത്ത് സർക്കാർ അഭിഭാഷക നിയമനത്തിനായി മന്ത്രിമാരും ,എംഎൽഎ മാരും ,എംപിമാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകൾ പുറത്ത്.

എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ , മുൻമന്ത്രി മന്ത്രിയായ എ.പി അനിൽകുമാർ എംഎൽഎ, എംപിമാരായിരുന്ന  കൊടികുന്നിൽ സുരേഷ് , കെ.പി ധനപാലൻ , പീതാമ്പര കുറുപ്പ് ,എംഎൽഎ മാരായിരുന്ന പി.ടി തോമസ് , പി.സി  വിഷ്ണുനാഥ് , ഷാഫി പറമ്പിൽ ,ഹൈബി ഈഡൻ ,ടി.എൻ  പ്രതാപൻ വർക്കല കഹാർ , എ.ടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ,   കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ് ,  നേതാക്കൾ ആയ എം.എം ഹസൻ , എ.എ ഷൂക്കൂർ ,കെ സി അബു , സിഎംപി നേതാവ് സി.പി  ജോൺ ,ലീഗ് നേതാവും എം എൽ എ യുമായിരുന്ന  കെഎൻഎ ഖാദർ , വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലി കുട്ടിക്കു വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് . 

ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ,വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്.  എം .എം ഹസൻ , പി.സി വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ ,സി.പി ജോൺ ഹൈബി ഇഡൻ എന്നീ വർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്.