മുംബൈ : അമേരിക്കയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന യാത്രക്കിടെയാണ് മലയാളി മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരിച്ചത്. പന്തളം മണ്ണിൽ മനോരമ ഭവനിൽ പരേതനായ എം കെ തോമസിന്റെ മകൻ മാത്യു തോമസാണ് മരിച്ചത്. 72 വയസായിരുന്നു.

അമേരിക്കയിൽ നിന്നും നാട്ടിലേക്ക് ദോഹ വഴിയായിരുന്നു വന്നിരുന്നത്. ഇതിൽ ദോഹ – കേരള റൂട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്.ഭാര്യക്കൊപ്പം ആണ് അമേരിക്കയിൽ നിന്നും നാട്ടിലേക്ക് പോന്നത്. ഖത്തർ എയർവേസ് വിമാനത്തിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ആണ് ഇവർ വന്നിറങ്ങിയത്. അവിടെ നിന്നും കേരളത്തിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ ആയിരുന്ന പദ്ധതി.

ഇതിന്റെ ഇടിയിൽ ആണ് വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതും മാത്യു തോമസ് കുഴഞ്ഞു വീണു. ഉടൻ തന്നെ വിമാനം മുംബൈ എയർപോർട്ടിലേക്ക് തിരിച്ചു. അവിടെ ലാന്റ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കൾ തുടങ്ങി. പിന്നീട് മുംബെെയിൽ വിമാനം ഇറക്കി ആംബുലൻസിൽ മുംബൈ നാനാവതി ഹോസ്‍പിറ്റിലിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു. സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മാത്യു തോമസ് ഭാര്യ റോസി മാത്യു എന്നിവർ നാട്ടിലേക്ക് വന്നത്. അമേരിക്കയിലുള്ള മക്കൾ നാട്ടിൽ എത്തിയ ശേഷം ആയിരിക്കും അടക്കം.