കൊ​ച്ചി: ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ഒ​ബ്റോ​ണ്‍ മാ​ളി​നു സ​മീ​പം കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

പു​ല​ർ​ച്ചെ 5.10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ബോ​ണ​റ്റി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് യാ​ത്ര​ക്കാ​ർ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി തി​രി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.