ബ്ര​സ​ൽ​സ്: ബെ​ൽ​ജിയം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ അ​ക്ര​മി​യു​ടെ ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​റ്റൊ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. ‌‌അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊന്നു.

ബ്ര​സ​ൽ​സി​ലെ നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ക്ര​മിയെ മ​റ്റൊ​രു പോ​ലീ​സ് സം​ഘ​മെ​ത്തി​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. അ​ക്ര​മി‌​യു​ടെ കാ​ലി​നും വ​യ​റി​നും ആ​ണ് വെ​ടി​യേ​റ്റ​ത്. ഇ‌​യാ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഭീ​ക​ര വി​രു​ദ്ധ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.